Section

malabari-logo-mobile

വോട്ടിങ്ങുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്ക് ഹെല്‌പ്ലൈന്‍

HIGHLIGHTS : Helpline for the differently abled regarding voting

വോട്ടിങ്ങുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്കായുള്ള ഹെല്‌പ്ലൈന്‍ ഏപ്രില്‍ 17 മുതല്‍ കോഴിക്കോട് ജില്ലാ സാമൂഹികനീതി ഓഫീസില്‍ പ്രവര്‍ത്തിക്കും.

ഫോണ്‍: 0495-2371911, 8714621986

sameeksha-malabarinews

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്ക് മാത്രമായുള്ള മൊബൈല്‍ ആപ്പാണ് സക്ഷം. ആപ്പ് ഇപ്പോള്‍ പുതിയ രൂപത്തിലും കൂടുതല്‍ സവിശേഷതകളോടെയും ലഭ്യമാണ്. ഭിന്നശേഷി അടയാളപ്പെടുത്തല്‍, പുതിയ വോട്ടര്‍ രജിസ്‌ട്രേഷന്‍, തിരുത്തലിനുള്ള അഭ്യര്‍ത്ഥന, മൈഗ്രേഷനുള്ള അഭ്യര്‍ത്ഥന, ഒഴിവാക്കുന്നതിനുള്ള അഭ്യര്‍ത്ഥന തുടങ്ങിയ സഹായങ്ങള്‍ രജിസ്‌ട്രേഷന്‍ എന്ന കോളത്തില്‍ ലഭിക്കും.

വോട്ടര്‍പട്ടികയിലെ പേര്, പോളിംഗ് സ്റ്റേഷന്‍, പോളിംഗ് ബൂത്ത്, സ്ഥാനാര്‍ത്ഥിയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയും ലഭിക്കും. വീല്‍ ചെയറുകള്‍, പിക് & ഡ്രോപ്, പോളിംഗ് ബൂത്തിലെ സഹായം എന്നീ സൗകര്യങ്ങളും ആപ്പില്‍ ലഭിക്കുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!