Section

malabari-logo-mobile

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ നിന്നും മാറി താമസിക്കണം

HIGHLIGHTS : മലപ്പുറം: അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മാറിതാമസിക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. കുന്നിന്‍ ചെരിവുകളിലും ക്വാറികള്‍ക...

മലപ്പുറം: അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മാറിതാമസിക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. കുന്നിന്‍ ചെരിവുകളിലും ക്വാറികള്‍ക്കും മണ്ണെടുത്ത പ്രദേശങ്ങള്‍ക്കും സമീപം താമസിക്കുന്നവര്‍ ബന്ധുവീടുകളിലേക്ക് മാറി താമസിക്കണം. ഇതിന് സാധിക്കാത്തവര്‍ക്കായി ക്യാംപുകള്‍ ആരംഭിക്കാന്‍ സന്നദ്ധമാണ്. ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ കഴിയാത്തവര്‍ വിവരം വില്ലേജ് ഓഫീസറെ അറിയിക്കണം.
പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ക്വാറികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ക്വാറികള്‍ക്ക് സമീപം താമസിക്കുവര്‍ മാറി താമസിക്കണം. അപകടസാധ്യതയുണ്ടെങ്കില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക.

ജില്ല ദുരന്തനിവാരണ വിഭാഗം- 04832 736320, 04832 736326, നിലമ്പൂര്‍ താലൂക്ക്- 04931 221471, കൊണ്ടോട്ടി താലൂക്ക് – 04832 713311, ഏറനാട് താലൂക്ക് – 04832 766121, തിരൂര്‍ താലൂക്ക് – 04942 422238, പൊന്നാനി താലൂക്ക് – 04942 666038, പെരിന്തല്‍മണ്ണ താലൂക്ക് – 04933 227230, തിരൂരങ്ങാടി താലൂക്ക് – 0494 2461055

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!