Section

malabari-logo-mobile

അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു

HIGHLIGHTS : മുന്‍പ്രധാനമന്ത്രിയും ബിജെപി സ്ഥാപകഅധ്യക്ഷനുമായ അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു. 94 വയസ്സായിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡി...

മുന്‍പ്രധാനമന്ത്രിയും ബിജെപി സ്ഥാപകഅധ്യക്ഷനുമായ അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു. 94 വയസ്സായിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ജൂണ്‍ 11നാണ് എഐഐഎംഎസില്‍ പ്രവേശിപ്പിച്ചത്.   അവിവാഹിതനായിരുന്നു.

അസുഖബാധിതനായതിനെ തുടര്‍ന്ന് ഏറെ നാളായ ചികിത്സയിലായിരുന്ന അദ്ദേഹംം 2004-ല്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

sameeksha-malabarinews

ഇന്ത്യയുടെ 10-ാമത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി 1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ജനിച്ചത്.

1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചതോടെ 2004 വരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു.

1951ല്‍ ജനസംഘത്തില്‍ ചേര്‍ന്നശേഷം അതിന്റെ അധ്യക്ഷനായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ സഹായിയായി. 1957ല്‍ ബല്‍റാംപുരില്‍നിന്ന് ആദ്യമായി ലോക്സഭയിലെത്തി.
1968ല്‍ ജനസംഘം അധ്യക്ഷനായി. അടിയന്തരാവസ്ഥയില്‍ മറ്റ് പ്രതിപക്ഷനേതാക്കള്‍ക്കൊപ്പം വാജ്പേയിയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. തുടര്‍ന്നുവന്ന മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വിദേശമന്ത്രിയായി

1996ല്‍ ബിജെപി ലോക്സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!