മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടം;10 മരണം

ക്വാലാലംപൂര്‍: മലേഷ്യയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പത്ത് പേര്‍ മിരിച്ചു. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള സൈനിക റിഹേഴ്സലിനിടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്. എച്ച്ഒഎം എം503-3, ഫെനെക് എം 502-6 എന്നീ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് വിവരം.

ആദ്യത്തെ ഹെലികോപ്റ്ററില്‍ ഏഴ് പേരും രണ്ടാമത്തേതില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.32നാണ് അപകടം ഉണ്ടായത്.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top