മുള്ളന്‍പന്നി ശല്യം രൂക്ഷം

കോഴിക്കോട് : കോര്‍പറേഷന്‍ പരിധിയില്‍ പലയിടങ്ങളിലും മുള്ളന്‍പന്നി ശല്യം രൂക്ഷമാ വുന്നു. ജൈവകര്‍ഷകനായ കാളാ ണ്ടിത്താഴം മേക്കോട്ടുവിരുപ്പില്‍ ബെന്നി അലക്‌സാണ്ടറിന്റെ പുനത്തില്‍ പറമ്പിലെ ഒരേക്കറോളം വരുന്ന സ്ഥലത്തെ കപ്പകൃഷി മുള്ളന്‍ പന്നികള്‍ നശിപ്പിച്ചു.

മുന്‍ ബിഡിഒ ആയ മുണ്ടിക്കല്‍ത്താഴത്തെ ജൈവകര്‍ഷ കന്‍ ജോര്‍ജ് തോമസ് മുള്ളന്‍പന്നി യെ പ്രതിരോധിക്കാന്‍ ചുറ്റിലും മതി ലുള്ള സ്ഥലമാണ് കൃഷിക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ചെറു കിട കൃഷിയിടങ്ങള്‍ മുതല്‍ അടുക്കള ത്തോട്ടമുള്ള ഇടങ്ങളില്‍ വരെ മുള്ള ന്‍പന്നികള്‍ തിന്ന് നശിപ്പിക്കുന്ന സ്ഥിതിയാണ്. പലയിടത്തും കായ്ച്ചു നില്‍ക്കുന്ന പപ്പായച്ചെടികള്‍ അടിഭാ ഗം കാര്‍ന്നുതിന്ന് മറിച്ചിട്ടിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top