ബാഡ്മിന്റണ്‍ സെലക്ഷന്‍

കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാഡമിന്റണ്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ നടത്തുന്നു. ഫെബ്രുവരി 16 ന് രാവിലെ 10 മണിക്ക് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ 5 മുതല്‍ 10 വയസ്സ് വരെയുളള കുട്ടികള്‍ക്ക് പങ്കെടുക്കാം.

ദീര്‍ഘകാല ബാഡമിന്റണ്‍ പരിശീലനത്തിനുള്ള തിരഞ്ഞടുപ്പ് കോഴിക്കോട് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുക. എല്ലാ ദിവസം വൈകീട്ട് 4.30 മുതല്‍ 8 വരെയാണ് പരിശീലനം.

കേരളത്തിലെ അറിയപ്പെടുന്ന ബാഡമിന്റണ്‍ പരിശീലകനും എന്‍ഐഎസ് യോഗ്യതയുളള കോച്ചുമായ അഭിലാഷ് ടെന്നിസണ്‍ ആണ് ചീഫ് കോച്ച്. ജില്ലയിലെ താരങ്ങള്‍ക്ക് ഷട്ടില്‍ ബാഡമിന്റണ്‍ മേഖലയില്‍ സംസ്ഥാന, രാജ്യാന്തര, ലോകോത്തര അവസരങ്ങള്‍ സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.

സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, 2 പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോ, കളിക്കുന്നതിനുള്ള യൂണിഫോം എന്നിവയുമായി എത്തണം. ഫോണ്‍: 0495-2722593, 8129332654.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top