മലപ്പുറത്ത് കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ മരക്കൊമ്പ് കാറിനും, ടിപ്പര്‍ ലോറിക്ക് മുകളില്‍ വീണു ഡ്രൈവര്‍ കുടുങ്ങി

മലപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും കാറ്റിലും ആലത്തൂര്‍പടി മച്ചിങ്ങലില്‍ ചീനി മരത്തിന്റെ കൂറ്റന്‍ ശിഖരം പൊട്ടി ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് മുകളിലും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലും വീണു.

ടിപ്പര്‍ ലോറിയുടെ ക്യാബിനും സ്റ്റിയറിങിനും ഇടയില്‍ കുടുങ്ങിയ ഡ്രൈവര്‍ മേല്‍മുറി ചുങ്കം സ്വദേശി സി കെ അമീറിനെ മലപ്പുറം അഗ്‌നി രക്ഷാ സേനയെത്തി പരിക്കുകള്‍ കൂടാതെ പുറത്തെടുത്തു.ക്യാബിനുള്ളില്‍ ഞെരുങ്ങി തലകുനിഞ്ഞു കുടുങ്ങിയ അമീറിനെ സുഗമമായി ശ്വാസം എടുക്കുന്നതിനു സേന ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് ക്യാബിന്‍ പൊക്കി നിര്‍ത്തിയ ശേഷം അര മണിക്കൂറോളം അതീവ സാഹസപ്പെട്ടു മരക്കൊമ്പ് മുറിച്ചുമാറ്റി ക്യാബിന്‍ വെട്ടിപ്പൊളിച്ചു പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപെടുത്തി. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.ലോറിക്കും കാറിനും കേടുപാടുകള്‍ സംഭവിച്ചു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പോള്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ മുഹമ്മദ് കുട്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ പി ഷഫീക്ക്, കെ സി മുഹമ്മദ് ഫാരിസ്,അക്ഷയ് രാജീവ്, അഭിനന്ത്,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍ രാജേഷ്, ഹോം ഗാര്‍ഡ് വേണു ഗോപാല്‍,ജോയ് ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top