
പരപ്പനങ്ങാടി നഗരസഭയിലെ ആദ്യ ഹരിത ഗ്രന്ഥശാലയായി ചിറമംഗലം നവജീവന്‍ വായന ശാലയെ തിരഞ്ഞെടുത്തു.
ശനിയാഴ്ച വൈകിട്ട് വായനശാല അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ആണ് പ്രഖ്യാപനം നടത്തിയത് . മാലിന്യ മുക്ത ഹരിത നഗരസഭയായി പരപ്പനങ്ങാടിയെ മാറ്റാന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചെയര്‍മാന്‍ വിശദീകരിച്ചു.

വായനശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരി അധ്യക്ഷനായ ചടങ്ങില്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് റഷീദ് മാസ്റ്റര്‍, മനു , എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വായനശാല സെക്രട്ടറി മനീഷ് സ്വാഗതവും പ്രവര്‍ത്തക സമിതി അംഗം ഷബ് റേസ് നന്ദിയും പറഞ്ഞു.
70 വര്‍ഷത്തിലധികമായി പരപ്പനങ്ങാടിയിലെ കലാസാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവസാന്നിധ്യമാണ് നവജീവന്‍ വായനശാല നിലവില്‍ എ ഗ്രേഡ് ഗ്രന്ഥശാലയായ നവജീവന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



