ശക്തമായ കാറ്റ്;മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും, ഭൂമദ്ധ്യ രേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലും ഡിസംബര്‍ 11, 12 തിയതികളില്‍ കാറ്റിന്റെ വേഗത 45 മുതല്‍ 55 കി.മി വരെയും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ഭൂമദ്ധ്യ രേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലും ഡിസംബര്‍ 13, 14 തീയതികളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 75 കി.മി വരെയും ഉയരുവാന്‍ സാധ്യതയുണ്ട്.

ഡിസംബര്‍ 14, 15ന് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള മദ്ധ്യ പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 മുതല്‍ 60 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി.മി വരെയും ഉയരുവാന്‍ സാധ്യതയുണ്ട്.

അതിനാല്‍ ഡിസംബര്‍ 11 മുല്‍ 16 വരെ കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതായുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top