തമിഴ്‌നാട്ടില്‍ കനത്ത മഴ;പത്ത് ജില്ലകളില്‍ കോളേജുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴതുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് പത്ത് ജില്ലകളിലെ കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. കടലൂര്‍, വില്ലുപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

കടലൂര്‍, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കല്ല്കുറിച്ചി, ചെങ്കല്‍പട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി.

അണ്ണാമലൈ യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.പലയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. പലയിടങ്ങളിലും വൈദ്യുതിയും മുടങ്ങിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top