തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് കാട്ടാനയും ആക്രമണത്തില്‍ പരിക്കേറ്റു. പന്നിയാര്‍ സ്വദേശി പരിമളയ്ക്കാണ് പരിക്കേറ്റത്. പന്നിയാര്‍ എസ്റ്റേറ്റ് മേഖലയില്‍ വെച്ചായിരുന്നു സംഭവം.
രാവിലെ സ്ത്രീകള്‍ ജോലിയ്ക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. ആറ് കാട്ടാനകള്‍ ഉള്‍പ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയില്‍ ഇറങ്ങിയത്. ആനകളെ കണ്ടതോടെ സ്ത്രീകള്‍ ചിതറിയോടുകയായിരുന്നു. എന്നാല്‍ പരിമളം കാട്ടനയുടെ മുന്നില്‍പ്പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ ബഹളം വെച്ചതോടെയാണ് പരിമളത്തെ ആക്രമിച്ച കാട്ടാനകള്‍ ഇവിടെ നിന്ന് മാറിയത്. ഗുരുതരമായി പരിമളത്തെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടു പോയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




