പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ: കക്കാട്ടാര്‍ കരകവിഞ്ഞു, മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു

പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍ പെയ്ത കനത്ത മഴയില്‍ കക്കാട്ടാര്‍ കരകവിഞ്ഞു. മഴയെ തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകുന്നതല്ലെന്നും കളക്ടര്‍ അറിയിച്ചു.

പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളില്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. റോഡ് ഗതാഗത തടസ്സം നീക്കുവാന്‍ നടപടികള്‍ സ്വീകരിക്കുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നഭ്യര്‍ത്ഥിക്കുന്നുന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയുടെ കിഴക്കന്‍ വനമേഖല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്നും സംശയമുണ്ട്. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും ഉണ്ടായി.

കഴിഞ്ഞ ദിവസം മുതല്‍ പത്തനംതിട്ടയില്‍ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളില്‍ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top