Section

malabari-logo-mobile

ചെന്നൈയില്‍ കനത്ത മഴ; പല ഭാഗങ്ങളും വെള്ളപ്പൊക്കഭീതിയില്‍

HIGHLIGHTS : Heavy rains in Chennai; Many parts are in danger of flooding

ചെന്നൈ: ശനിയാഴ്ച രാത്രി പെയ്ത കനത്തമഴയില്‍ നഗരം വെള്ളക്കെട്ടിലമര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. സംഭരണശേഷി പൂര്‍ണതോതിലെത്തിയതിനാല്‍ റെഡ്ഹില്‍സ്, ചെമ്പരമ്പാക്കം തടാകങ്ങള്‍ തുറന്നുവിട്ടു. നഗരത്തില്‍ ശനിയാഴ്ച രാത്രിമുതല്‍ ഞായറാഴ്ച ഉച്ചവരെ 23 സെന്റീമീറ്റര്‍ മഴ ലഭിച്ചു. 2015നുശേഷം ലഭിച്ച ഏറ്റവുംകൂടിയ മഴയാണിത്. 2015-ല്‍ 30 സെന്റീമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഇത് ചെന്നൈയില്‍ വെള്ളപ്പൊക്കത്തിനും കാരണമായിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ മഴയുടെ ശക്തി കുറഞ്ഞു.

ചെന്നൈ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പലയിത്തും വൈദ്യുതിയുമില്ല. അടുത്ത രണ്ട് ദിവസവും ചെന്നൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, ചെന്നൈ എന്നീ നാല് ജില്ലകളില്‍ ഇന്ന് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. നാശനഷ്ടം സംഭവിച്ച നിരവധി പ്രദേശങ്ങള്‍ സ്റ്റാലിന്‍ സന്ദര്‍ശിച്ചു.

sameeksha-malabarinews

നിലവില്‍ വിവിധ പ്രദേശങ്ങളിലെ ഇരുനൂറുകളോളം ക്യാമ്പികളിലായി നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒക്ടോബറില്‍ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ച ശേഷം തമിഴ്‌നാട്, പുതുച്ചേരി മേഖലകളില്‍ 43 ശതമാനം അധികം മഴയാണ് ലഭിച്ചത്. 2015 ന് ശേഷമുള്ള ഏറ്റവും വലിയ മഴയാണ് ചെന്നൈയില്‍ പെയ്തതെന്നാണ് റിപ്പോര്‍ട്ട്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!