കനത്ത മഴയില്‍ വള്ളിക്കുന്നില്‍ വീടിന് മുകളിലേക്ക് മതില്‍ വീണു

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. തറോല്‍ സുനില്‍കുമാറിന്റെ വീടിന്റെ മതിലാണ് സമീപത്തെ തറോല്‍ ദാസന്റെ വീടിന് മുകളിലേക്ക് കനത്തമഴയില്‍ പൊളിഞ്ഞു വീണത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കിഴക്കേമല ഭാഗത്ത് അപകടം സംഭവിച്ചത്. ഭൂമി തട്ടുകളായുള്ള ഇവിടെ മഴതുടരുന്നത് വീടുകള്‍ക്ക് വലിയ ഭീഷണിയാണുള്ളത്. മതില്‍ വീണതിനെ തുടര്‍ന്ന് വീടിന് വിള്ളലുകള്‍ സംഭവിച്ചിട്ടുമുണ്ട്.

പ്രദേശത്ത് വേണ്ട മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായേക്കുമെന്ന ആശങ്കയിലാണെന്ന് പഞ്ചായത്തംഗം അജയലാല്‍ കെ വി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top