തിരൂരങ്ങാടിയിലെ ഹോട്ടലുകളില്‍ നഗരസഭ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നഗരസഭ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

തിരൂരങ്ങാടി നഗരസഭക്കുള്ളിലെ ഹോട്ടലുകളിലാണ് റെയ്ഡ് നടന്നത്. വെന്നിയൂരിലെ റംഷീദ് ഹോട്ടല്‍, കക്കാട് ഓപ്പണ്‍ കിച്ചണ്‍, മസാഫി ഫാമിലി റസ്റ്റോറന്റ് എന്നീ ഹോട്ടലുകളിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്.

തിരൂരങ്ങാടി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എസ് സന്തോഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി ടി രാജേഷ്,
ഓഫീസ് അറ്റന്‍ഡര്‍ പി രജീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഹോട്ടലുകള്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു

Share news
error: Content is protected !!
Scroll to Top