വള്ളിക്കുന്നില്‍ തീരദേശ റോഡ് കടലെടുത്തു

വള്ളിക്കുന്ന്: ശക്തമായ മഴയില്‍ അരിയല്ലൂര്‍ പരപ്പാല്‍ ബീച്ചില്‍ ശക്തമായ കടല്‍ക്ഷോഭം. കടലാക്രമണത്തെ തുടര്‍ന്ന് ഇവിടെ തീരദേശ റോഡ് പകുതിയോളം കടലെടുത്തിരിക്കുകയാണ്.

കടല്‍ഭിത്തില്ലാത്ത ഭാഗത്താണ് തിരമാലാകള്‍ തീരത്തേക്ക് കയറിയിരിക്കുന്നത്.

ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

Related Articles