Section

malabari-logo-mobile

കടലില്‍ 17 കാരനെ കാണാതായ സംഭവം;ആനങ്ങാടിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

HIGHLIGHTS : വള്ളിക്കുന്ന്; ആനങ്ങാടിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. കടലുണ്ടി കടവിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ 17 കാരനെ കാണാതായ സംഭവത്തില്‍ തിരച്ചില്...

വള്ളിക്കുന്ന്; ആനങ്ങാടിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. കടലുണ്ടി കടവിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ 17 കാരനെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ നടത്താന്‍ അധികൃതര്‍ വേണ്ട സഹായം നല്‍കിയില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നത്.

ആനങ്ങാടി ജംങ്ഷനിലാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നത്. ഇതോടെ കോഴിക്കോട്ടെക്കും ചാലിയത്തേക്കും പരപ്പനങ്ങാടിയിലേക്കും പോകുന്ന വാഹനങ്ങനങ്ങളെല്ലാം ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

sameeksha-malabarinews

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി കലന്തന്റെ പുരയ്ക്കല്‍ സലാമിന്റെ മകന്‍ മുസമിലിനെ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായത്. മൂന്ന് കുട്ടികളാണ് ഇവിടെ തിരയില്‍പ്പെട്ടത്. ഇവരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു.

അതെസമയം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!