കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്.ഇന്നുമുതല്‍ അഞ്ച് ദിവസം വരെ വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് *മഞ്ഞ അലര്‍ട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.
*02-07-2024: കണ്ണൂര്‍, കാസറഗോഡ്*
*03 -07-2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്*
*04 -07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്*
*05-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്*
*06 -07-2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്*
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് *മഞ്ഞ അലര്‍ട്ട്* പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. *24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ* മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.




