ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആദരവുമായി ബിഇഎംഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി: ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ പതിറ്റാണ്ടുകളായി ആതുര ശുശ്രൂഷരംഗത്ത് സജീവമായ നഹാസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ മുനീര്‍, റജീറ എന്നിവരെ പരപ്പങ്ങാടി ബിഇഎംഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ ആദരിച്ചു.

വിദ്യാര്‍ത്ഥികള്‍ നഹാസ് ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാരെ പൊന്നാടയണിയിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് നൗഫല്‍ ഇല്ലിയാന്‍, പ്രധാന അധ്യാപിക ആന്‍സി ജോര്‍ജ്, സീനിയര്‍ അസിസ്റ്റന്റ് മുഹമ്മദ് അബ്ദുല്‍ നാസര്‍, അധ്യാപകരായ ലിപ്‌സണ്‍ എം, ഷിജി കെ എഡ്വാര്‍ഡ് എന്നിവര്‍ വിദ്യാര്‍ത്ഥികൊപ്പം ചടങ്ങില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top