Section

malabari-logo-mobile

തൃശ്ശൂരില്‍ കനത്ത മഴ; മരം വീണ് വൈദ്യുതി ലൈന്‍ തകരാറിലായി, ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും

HIGHLIGHTS : Heavy rain in Thrissur; Trains will be delayed on Shornur route due to tree fall and power line damage

തൃശ്ശൂര്‍: കനത്ത മഴയില്‍ ട്രാക്കില്‍ മരം വീണ് റെയില്‍വെ വൈദ്യുതി ലൈന്‍ തകരാറിലായതിനെതുടര്‍ന്ന് തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കില്‍നിന്ന് രാത്രിയോടെ മരം നീക്കം ചെയ്‌തെങ്കിലും വൈദ്യുതി ലൈനിലെ തകരാറിലായതിനെതുടര്‍ന്ന് തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വെ ലൈനിലെ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ട്രാക്കില്‍ മര വീണതിനെതുടര്‍ന്ന് കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. പൂനെ -എറണാകുളം പൂര്‍ണ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.

വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആല്‍മരം പതിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് ആല്‍ മരം കടപുഴകി വീഴുകയായിരുന്നു. മരം റെയില്‍വെ ട്രാക്കിലേക്കും വീണു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ലൈല, മകള്‍ അനീഷ, അനീഷയുടെ മക്കളായ ജമീല, അഭിഭ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെയാണ് മരണം ട്രാക്കില്‍നിന്നും നീക്കം ചെയ്തത്. കനത്ത മഴയില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ മരം വീണ് അപകടമുണ്ടായി. മുള്ളൂര്‍ക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു.

sameeksha-malabarinews

മുള്ളൂര്‍ക്കരയില്‍ രണ്ടു വീടുകള്‍ക്കും കടകള്‍ക്കും മുകളിലൂടെ മരം വീണു നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ പാഞ്ഞാളില്‍ പൈങ്കുളം സെന്ററിലും മരം വീണ് ഗതാഗതം സ്തംഭിച്ചു. തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങള്‍ക്ക് മുകളിലൂടെയും മരം വീണു. സംഭവത്തില്‍ ആളപായമില്ല. കനത്ത മഴയില്‍ ഇടിമിന്നലേറ്റ് പശു ചത്തു. തൃശ്ശൂര്‍ ചേര്‍പ്പ് വള്ളിശ്ശേരി ഏഴ് കമ്പനി റോഡിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. കൈലാത്തു വളപ്പില്‍ രവിയുടെ വീട്ടിലെ പശുവാണ് ചത്തത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

രവിയുടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് പശുവിനെ കെട്ടിയിട്ടിരുന്നത്. പശു തൊഴുത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലില്‍ ഇവരുടെ വീട്ടിലെ ഇലക്ട്രിക് മീറ്റര്‍ , സ്വിച്ച്, ബോര്‍ഡുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നശിച്ചു. വീടിന്റെ ചുമരുകളും തകര്‍ന്നിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!