പരപ്പനങ്ങാടിയില്‍ ശക്തമായമഴയില്‍ വീടിന്റെ മതില്‍ തകര്‍ന്നു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീടിന്റെ മതില്‍ തകര്‍ന്നു വീണു. ഇതുവഴി വിദ്യാലയത്തിലേക്ക്‌ വരികയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.

എന്‍ ഷംസുദ്ദീന്റെ വീടിന്റെ മതിലാണ് ശക്തമായ മഴയില്‍ തകര്‍ന്നുവീണത്. ഈ സമയം സമീപത്തെ എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് നടന്നുവരികയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. അധികം പൊക്കമില്ലാത്ത മതില്‍ ആയതുകൊണ്ടുതന്നെ കുട്ടികള്‍ നിസാരപരിക്കുളോടെ രക്ഷപ്പെടുകയായിരുന്നുവെന്നു.

Share news
error: Content is protected !!
Scroll to Top