പരപ്പനങ്ങാടി: പുറം കാഴ്ചകള്‍ കണ്ട് ആസ്വാദിക്കാന്‍ കഴിയില്ലെങ്കിലും ഉള്‍ക്കാഴ്ച കൊണ്ട് മതിവരുവോളം ആസ്വാദിച്ചും ആനന്ദ നൃത്തം വെച്ചും നടന്ന കാഴ്ച പരിമിതരുടെ ഉല്ലാസ യാത്ര വേറിട്ടനുഭവമായി. കാഴ്ച പരിമിതരായ 50 ഓളം പേര്‍ക്കും അവരുടെ സഹായികള്‍ക്കും വേണ്ടി രണ്ട് ബസ്സുകളിലായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ പാലത്തിങ്ങല്‍ ഡോ: കബീര്‍ മച്ചിഞ്ചേരിയാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്.
തിരൂരങ്ങാടി താലൂക്ക് ബ്ലെയിന്റ് ഫെഡറേഷന്റെയും പാലത്തിങ്ങല്‍ ബി. ടീമിന്റെയും നേത്രത്വത്തിലാണ് കാപ്പാട് ബീച്ചിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. നേരത്തെ ഡോ: കബീറിന്റെയും ബീ. ടീമിന്റെയും നേത്രത്വത്തില്‍ വയോധികരായവര്‍ക്കും ടൂര്‍ സംഘടിപ്പിച്ചിരുന്നു.
പാലത്തിങ്ങലില്‍ നടന്ന ചടങ്ങ് തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ഡോ: കബീര്‍ മച്ചിഞ്ചേരി അദ്ധ്യക്ഷ്യം വഹിച്ചു. പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് ഫ്‌ളാഗ് ഓഫ് ചെയ്തു. പി.കെ. മഅ്‌സൂം സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഷ്‌റഫ് കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.
അസീസ് കുളത്ത്,താപ്പി അബ്ദുള്ള കുട്ടി ഹാജി, മൂഴിക്കല്‍ കരീം ഹാജി, അഷ്‌റഫ് കുഞ്ഞാവാസ്, നൗഷാദ് സിറ്റി പാര്‍ക്ക്, സി അബ്ദുറഹ്‌മാന്‍ കുട്ടി, ഷാജി സമീര്‍ പാട്ടശ്ശേരി,
അഷ്‌റഫ് കളത്തിങ്ങല്‍ പാറ,പി.കെ. അസീസ്, റിയാസ് ചുക്കാന്‍ ,കടവത്ത് സൈതലവി, കുന്നുമ്മല്‍ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.



