ബംഗളൂരുവില്‍ ശക്തമായ മഴ

ബംഗളൂരു: ബംഗളൂരുവില്‍ അതിശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ആറു മണിക്കൂറായി നഗരത്തില്‍ മഴ കനക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വീടുകളിലെ താഴത്തെ നിലകളിലേക്ക് വെള്ളം കയറിയതോടെ ആളുകള്‍ ഏറെ ദുരിതത്തില്‍ ആയിരിക്കുകയാണ്. മഴ ശക്തമായതോടെ ബംഗളൂരു നഗരത്തില്‍ ഗതാഗത കുരുക്ക് ശക്തമായിരിക്കുകയാണ്.

മഴയ്ക്ക് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനങ്ങള്‍ക്കും സര്‍ക്കാരിനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കെങ്കേരിയിലാണ്. 132 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ ലഭിച്ചത്. ബെംഗളൂരുവിന്റെ വടക്കന്‍ ഭാഗത്തുള്ള വഡേരഹള്ളിയില്‍ 131.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പല പ്രദേശങ്ങളിലും രാത്രിയില്‍ 100 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ മഴയാണ് ബംഗളൂരുവില്‍ പെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.മെയ് 19 മുതല്‍ 22 വരെ വടക്കന്‍ ഉള്‍നാടന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കും സാധ്യതയുള്ളതായി കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

 

Share news
error: Content is protected !!
Scroll to Top