HIGHLIGHTS : Kuriad service road collapses on national highway

തിരൂരങ്ങാടി:ദേശീയപാതയില്‍ കൂരിയാട് റോഡ് ഇടിഞ്ഞു. വാഹനങ്ങള്‍ അടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സര്‍വീസ് റോഡാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരിപാതയുടെ ഭാഗവും സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു.

കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്ത് വരുന്ന ഭാഗത്താണ് ഇടിഞ്ഞിട്ടുള്ളത്. രണ്ട് കാറുകള്‍ക്ക് മുകളിലേക്ക് മണ്ണും കോണ്‍ക്രീറ്റ് കട്ടകളും പതിച്ചതായാണ് വിവരം. അതേസമയം ആര്‍ക്കും പരിക്കില്ല എന്നും അറിയാന്‍ സാധിക്കുന്നു. സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു