എല്‍ എസ് എസ് പരീക്ഷയില്‍ മികച്ച വിജയവുമായി ജി എം എല്‍ പി എസ് പരപ്പനങ്ങാടി

പരപ്പനങ്ങാടി :അങ്ങാടി കടപ്പുറത്ത് സ്ഥിതി ചെയ്യുന്ന ജി എം എല്‍ പി എസ് പരപ്പനങ്ങാടിക്ക് (അങ്ങാടി സ്‌കൂള്‍)ഈ വര്‍ഷത്തെ എല്‍എസ്എസ് പരീക്ഷയില്‍ മികച്ച വിജയം. വിദ്യാലയത്തിലെ ഏഴ് കുട്ടികള്‍ ഈ വര്‍ഷം എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് നേടി .

തീരദേശത്തെ സ്‌കൂളുകളില്‍ വച്ച് മികച്ച വിജയമാണ് സ്‌കൂളിന് കരസ്ഥമാക്കാന്‍ കഴിഞ്ഞത്.
അക്കാദമിക മികവിന്റെ നേര്‍സാക്ഷ്യമായി സ്‌കൂളിന് ലഭിച്ച ഈ നേട്ടത്തെ കാണാന്‍ കഴിയുന്നു
എന്ന് വാര്‍ഡ് കൗണ്‍സിലര്‍ സെയ്താലവിക്കോയയും അധ്യാപക രക്ഷകര്‍തൃ സമിതിയുടെ കൂട്ടായ പരിശ്രമമാണ് മികച്ച വിജയം നേടാന്‍ സ്‌കൂളിന് കഴിഞ്ഞത് എന്ന് പ്രധാനധ്യാപിക മിനി ടീച്ചറും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top