Section

malabari-logo-mobile

കനത്തമഴയില്‍ കോട്ടക്കലിലും മഞ്ചേരിയിലും വീടുകള്‍ തകര്‍ന്നു

HIGHLIGHTS : മലപ്പുറം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മലപ്പുറം ജില്ലയില്‍ പരക്കെ നാശനഷ്ടം.കനത്ത മഴയില്‍ പുല്‍പ്പറ്റയിലും കീഴുപറമ്പിലും ഓരോ വ...

മലപ്പുറം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മലപ്പുറം ജില്ലയില്‍ പരക്കെ നാശനഷ്ടം.കനത്ത മഴയില്‍ പുല്‍പ്പറ്റയിലും കീഴുപറമ്പിലും ഓരോ വീടുകള്‍ തകര്‍ന്നു.  പുല്‍പ്പറ്റ കാളിക്കണ്ടത്തില്‍ കമലത്തിന്റെ വീട് ശക്തമായ കാറ്റില്‍ മരം വീണ് തകര്‍ന്നു. 45,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.  കീഴുപറമ്പ് തച്ചണ്ണയില്‍ മണ്ണിടിഞ്ഞ് വീണ് തൊടുവില്‍ അബ്ദുല്‍ ലത്തീഫിന്റെ വീട് ഭാഗികമായി തകര്‍ന്നു. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കോട്ടക്കല്‍  തോക്കാംപാറ ഗാന്ധി നഗറില്‍ കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ അടുക്കളഭാഗം തകര്‍ന്നുവീണു. വീട്ടില്‍ ആള്‍താമസമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മുക്കം സ്വദേശി ഷെമീം അലി താമസിക്കാന്‍ വാങ്ങിയതായിരുന്നു. ഇതിലായിരുന്നു കുടുംബസമേതം താമസം. ഒരാഴ്ച മുമ്പ് വീട്ടുകാരെ നാട്ടില്‍ കൊണ്ടാക്കിയതിനാലാണ് ദുരന്തം ഒഴിവായത്. അടുക്കളഭാഗം താഴ്ചയിലേക്ക് ഇടിഞ്ഞുവീണത് കിണറ്റിലേക്കായിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചു.
ഇരിമ്പിളിയം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പുറമണ്ണൂരില്‍ താമസിക്കുന്ന വെളുത്തേടത്തുതൊടി രാധാകൃഷ്ണന്റെ വീടും ചുറ്റുമതിലും കനത്ത മഴയില്‍ തകര്‍ന്നു. ശക്തമായ കാറ്റില്‍ മുന്‍വശത്തെ മട്ടിമരങ്ങള്‍ വീടിന്റെ മുകളിലേക്ക് വീണായിരുന്നു അപകടം. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ പുറത്തേക്കോടി. ചെങ്കല്ലില്‍ നിര്‍മിച്ച ചുറ്റുമതിലും പൂര്‍ണമായും നിലംപൊത്തി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  പഞ്ചായത്ത് പ്രസിഡന്റ് കെടി ഉമ്മുകുല്‍സു, വാര്‍ഡ് അംഗം പ്രവീണ ഇടുകുഴിയില്‍, ഇരിമ്പിളിയം വില്ലേജ് ഓഫീസര്‍ എ ആശ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!