കൊച്ചിയില്‍ മീന്‍പിടിത്ത ബോട്ട് മുങ്ങി

കൊച്ചി: കൊച്ചി തുറമുഖത്തേക്കുള്ള കപ്പല്‍ചാലില്‍ മീന്‍പിടിത്ത ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെയെല്ലാം രക്ഷപ്പെടുത്തി. അപകട വിവരമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എത്തുന്നതിനു മുന്‍പുതന്നെ ബോട്ട് പൂര്‍ണമായി മുങ്ങിയിരുന്നു.

സമീപത്തെ ബോട്ടിലുള്ളവരാണ് മുങ്ങിയ ബോട്ടിലുള്ള തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. മുങ്ങിയ ബോട്ട് കണ്ടെത്താനായി നാവികസേനയുടെ സംഘം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കൊച്ചി തുറമുഖത്തെ പ്രധാന കപ്പല്‍ചാലിലാണ് ബോട്ട് മുങ്ങിയത്.

Related Articles