ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അങ്കമാലി കോടതി ഇന്നലെ ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. രമാന്‍പിള്ള മുഖാന്തരമാണ് ഹൈക്കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

ദിലീപിനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ 20 വര്‍ഷത്തിലധികം തടവുശിക്ഷ ലഭിക്കാവുന്നതായതിനാല്‍ 60 ദിവസം പിന്നിടുമ്പോള്‍ സോപാധികജാമ്യത്തിന് പ്രതിക്ക് അര്‍ഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ദിലീപിന് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചത്.  പത്തു വര്‍ഷമല്ല, 20 വര്‍ഷംവരെ തടവുകിട്ടാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്ന് കോടതി പറഞ്ഞു.

 

Related Articles