HIGHLIGHTS : Heavy rain and wind in Delhi; Mother and 3 children die after tree falls on house

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. കാറ്റില്‍ മരം വീടിന് മുകളിലേക്ക് കടപുഴകി വീണ് ദ്വാരകയില്‍ നാല് പേര്‍ മരിച്ചു. അമ്മയും മൂന്ന് കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. വെള്ളം കയറിയതോടെ ഗതാഗതം താറുമാറായിരിക്കുകയാണ്.
വീടുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ പകുതിയോളം വെള്ളം കയറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു.
ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും മഴ ബാധിച്ചു. 40 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. നൂറോളം വിമാനങ്ങള്‍ വൈകുമെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു