മണിപ്പൂര്‍: ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചില്‍. നിരവധിപേരെ കാണാതായി. ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചില്‍. സൈനികര്‍ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. 13 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്. ഹെലികോപ്ടര്‍ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം.



