Section

malabari-logo-mobile

സ്‌കൂട്ടറില്‍ അഞ്ചുപേര്‍ ഒരുമിച്ച് നടത്തിയ വൈറല്‍ സവാരി; ലൈസന്‍സ് റദ്ദാക്കി

HIGHLIGHTS : The viral ride of five people together on a scooter; License cancelled

ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് ഒരു സ്‌കൂട്ടറില്‍ അഞ്ചുപേര്‍ ഒരുമിച്ച് നടത്തിയ യാത്ര വീഡിയോ വൈറലായതിന് പിന്നാലെ, വാഹനമോടിച്ചയാളുടെ ലൈസന്‍സ് ഇടുക്കി ആര്‍.ടി.ഒ. ആര്‍. രമണന്‍ റദ്ദാക്കി
2,000 രൂപ പിഴയുമീടാക്കി. അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ കൗണ്‍സലിങ്ങും നടത്തി.

കഴിഞ്ഞ വെള്ളിയാഴ്ച മുരിക്കാശ്ശേരി ടൗണിലൂടെ വിദ്യാര്‍ഥികള്‍
അപകടകരമായി സ്‌കൂട്ടറില്‍ പറക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഇവര്‍ അതേ കോളേജിന്റെ യൂണിഫോമിലാണ് അപകടകരമായവിധത്തില്‍ വാഹനമോടിച്ചത്.

sameeksha-malabarinews

വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ആര്‍.ടി.ഒ. ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി. മേലില്‍ കുറ്റംചെയ്യുകയില്ലെന്ന് മാതാപിതാക്കളുടെ മുന്‍പില്‍വെച്ച് പ്രതിജ്ഞയും എടുപ്പിച്ചു. സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് റദ്ദാക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!