Section

malabari-logo-mobile

ഡല്‍ഹിയില്‍ ശക്തമായ മൂടല്‍ മഞ്ഞ്’;260 ട്രെയിനുകള്‍ റദ്ദാക്കി;വിമാനങ്ങള്‍ വൈകി

HIGHLIGHTS : Heavy fog in Delhi; 260 trains cancelled; flights delayed

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ മൂടല്‍ മഞ്ഞ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിങ്കളാഴ്ച 260 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ 29 ട്രെയിനുകള്‍ വടക്കന്‍ റെയില്‍വേ മേഖലയില്‍ വൈകിയാണ് ഓടുന്നത്.

പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് വഴി ബീഹാര്‍ വരെ വ്യാപിച്ച ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാരണം തിങ്കളാഴ്ച രാവിലെ ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞതിനാല്‍ സേവനങ്ങളെ ബാധിച്ചിരിക്കുകയാണ്.

sameeksha-malabarinews

82 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചര്‍ ട്രെയിനുകളും 40 സബ് അര്‍ബന്‍ ട്രെയിനുകളും ഉള്‍പ്പെടെ ആകെ 267 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂടല്‍മഞ്ഞുള്ള കാലാവസ്ഥ കാരണം ഞായറാഴ്ച 335 ട്രെയിനുകള്‍ വൈകുകയും 88 എണ്ണം റദ്ദാക്കുകയും 31 എണ്ണം വഴിതിരിച്ചുവിടുകയും 33 എണ്ണം ഹ്രസ്വകാല ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 118 ആഭ്യന്തര വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഏകദേശം 32 ആഭ്യന്തര വരവുകളും വൈകിയതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ദൃശ്യപരത കുറവായതിനാല്‍ മൂന്ന് വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു- എയര്‍ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജയില്‍ നിന്ന് ഡല്‍ഹിയിലേക്കും സ്പൈസ്ജെറ്റ് വിമാനം അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കും സ്പൈസ് ജെറ്റ് വിമാനം പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുവിട്ടതായി ഡല്‍ഹി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉപഗ്രഹ ചിത്രങ്ങളും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ലഭ്യമായ ദൃശ്യപരത ഡാറ്റയും അനുസരിച്ച്, പഞ്ചാബ്, വടക്കുപടിഞ്ഞാറന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി ബീഹാര്‍ വരെ ഒരു മൂടല്‍മഞ്ഞ് പാളി വ്യാപിച്ചുകിടക്കുന്നത് ദൃശ്യമായിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!