അമേരിക്കയില്‍ ഉഷ്ണതരംഗം

ന്യൂയോര്‍ക്ക്: അമേരിക്കയുടെ മൂന്നിലൊന്ന് ഭാഗവും കനത്ത ഉഷ്ണതരംഗത്തി ന്റെ പിടിയില്‍. വരുംദിവസങ്ങ ളില്‍ താപനില ക്രമാതീതമായി ഉയരുമെന്ന് ഫീനക്‌സിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാട്ടുതീ,വരള്‍ച്ച ഉള്‍പ്പെടെയുള്ള സാഹചര്യ ങ്ങള്‍ക്കെതിരെയും ജാഗ്രതാനി ര്‍ദേശമുണ്ട്.

രാജ്യത്ത് 45 ഇടത്തെങ്കിലും റെക്കോഡ് ചൂട് രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ പകല്‍ താപനിലയില്‍ പത്തുമുതല്‍ 20 ഡിഗ്രി വരെ കൂടിയേക്കും. കലി ഫോര്‍ണിയയില്‍ താപനില 110 ഡിഗ്രി ഫാരന്‍ഹീറ്റ്(43 ഡിഗ്രി സെല്‍ഷ്യസ്) വരെയാകാം. തെക്കന്‍ കലിഫോര്‍ണിയ, നെവദ, അരിസോണ എന്നിവിട ങ്ങളില്‍ ഇത് 120 ഡിഗ്രിവരെ (49 ഡിഗ്രി സെല്‍ഷ്യസ്) ആയേക്കും.ടെക്‌സസ്, ഫ്‌ലോറിഡ തുടങ്ങി വിവിധയിടങ്ങളിലും കനത്ത ചൂടാണ്.

അതിനിടെ, കടുത്ത ചൂടിലും നിര്‍മാണത്തൊഴിലാളികള്‍ക്ക് വെള്ളം കുടിക്കാന്‍ പോലും വി ശ്രമവേള അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൂസ്റ്റണില്‍ തൊളിലാളികള്‍ പ്രതിഷേധി ച്ചു. കഴിഞ്ഞ മാസമാണ് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് നിര്‍മാണത്തൊഴിലാ ളികള്‍ക്ക് വിശ്രമം അനുവദി ക്കേണ്ടതില്ലെന്ന നിയമത്തില്‍ ഒപ്പിട്ടത്. നിയമം സെപ്തംബറി ലേ നിലവില്‍ വരൂ. എന്നാലും വി വിധയിടങ്ങളില്‍ കോണ്‍ട്രാക്ടര്‍ മാര്‍ ഇത് നടപ്പാക്കിത്തുടങ്ങിയ തായാണ് പരാതി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top