ആവശ്യമായ ചേരുവകൾ
പാൽ ( low fat) – 1 1/2 കപ്പ്
ചിയ സീഡ്‌സ് – 1 1/2 ടേബിൾസ്പൂൺ
ഏലയ്ക്ക പൊടി – 2 നുള്ള്
കുങ്കുമ്മപ്പൂവ് – 4/5
ആപ്പിൾ – 1/2
നട്സ് – ആവശ്യത്തിന്
*തയ്യാറാക്കുന്ന വിധം*
ഒരു ബൗളിൽ ഒന്നര കപ്പ് പാൽ എടുക്കുക. അതിലേക്ക് ചിയ സീഡ്‌സ്, ഏലയ്ക്ക പൊടി,കുങ്കുമ്മപ്പൂവ്, ആവശ്യമെങ്കിൽ തേൻ എന്നിവ ചേർക്കുക. ശേഷം ഇതൊരു രണ്ട് മണിക്കൂർ നേരത്തേക്ക് ഫ്രിഡ്ജിൽ വെക്കുക. ഫ്രിഡ്ജിൽനിന്നെടുത്ത ശേഷം അതിലേക്ക് ആപ്പിൾ കട്ട് ചെയ്ത് ചേർക്കുക. ആവശ്യമെങ്കിൽ നട്സും ചേർക്കാം. ആപ്പിളിനു പകരം മറ്റു ഫ്രൂട്ട്സ് വേണമെങ്കിലും ഉപയോഗിക്കാം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




