Section

malabari-logo-mobile

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ മികച്ച തൊഴില്‍ നൈപുണ്യമുളളവരെന്ന് വെയില്‍സ് ആരോഗ്യമന്ത്രി, കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ തൊഴിലവസരമൊരുങ്ങുന്നു

HIGHLIGHTS : Health workers in Kerala are getting employment in Wales

യു.കെ യിലെ വെയില്‍സ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോര്‍ഗന്‍, നഴ്സിംഗ് ഓഫീസര്‍ ഗില്ലിയന്‍ നൈറ്റ് എന്നിവരുടെ നേതൃത്വത്തിലുളള പ്രതിനിധിസംഘം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍, നഴ്‌സിങ് കോളേജുകള്‍ സന്ദര്‍ശിച്ചു. നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ച പ്രതിനിധി സംഘം കുടിയേറ്റം സംബന്ധിച്ച നടപടിക്രമങ്ങളും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കുളള മറുപടിയും നല്‍കി. യു.ക യിലെ മികച്ച എന്‍.എച്ച്.എസ്സ് സേവനം ലഭ്യമാക്കുന്ന വെയില്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവസരങ്ങള്‍ ഏറെയാണ്. കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ മികച്ച തൊഴില്‍ നൈപുണ്യവും അക്കാദമിക മികവും പുലര്‍ത്തുന്നവരാണെന്ന് എലുനെഡ് മോര്‍ഗന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച സംഘം വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലും സന്ദര്‍ശനം നടത്തി. സമഗ്രആരോഗ്യസംരക്ഷണത്തിനുളള കേരളാ മാതൃക സംഘത്തിന് അധികൃതര്‍ പരിചയപ്പെടുത്തി. മെഡിക്കല്‍, നഴ്‌സിങ് ജോയിന്റ് ഡയറക്ടര്‍മാരായ ഡോ.ഗീതാ രവീന്ദ്രന്‍, പ്രൊഫ. ഡോ. സലീന ഷാ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ലിനറ്റ് ജെ മോറിസ്, നഴ്‌സിങ് കോളേജ് പ്രനിസിപ്പല്‍ പ്രൊഫ. ശ്രീദേവി അമ്മ, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിലാല്‍. എസ്.ആര്‍ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ മനോജ്.ടി, അസി. മാനേജര്‍മാരായ രതീഷ്, പ്രവീണ്‍, തുടങ്ങിയവരും പങ്കെടുത്തു.

sameeksha-malabarinews

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലെ വെയില്‍സില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോര്‍ഗനും കേരള സര്‍ക്കാരിന് വേണ്ടി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ഇന്‍ ചാര്‍ജ് അജിത് കോളശ്ശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.സംസ്ഥാന ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോര്‍ക്ക-വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ ഒരു സംസ്ഥാനവുമായി ആദ്യമായാണ് ഇത്തരത്തിന്‍ ധാരണപത്രം കൈമാറുന്നതെന്ന് എലുനെഡ് മോര്‍ഗന്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റവും മികവുറ്റവരാണെന്നും കോവിഡാനന്തരമുളള വെയില്‍സിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പുതിയ റിക്രൂട്ട്മെന്റ് സഹായിക്കുമെന്നും എലുനെഡ് മോര്‍ഗന്‍ വ്യക്തമാക്കി. ആദ്യഘട്ടത്തിന്‍ 250 പേരെ റിക്രൂട്ട്ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയ്ക്കു പുറമേ മറ്റു മേഖലകളിലുള്ളവര്‍ക്കും തൊഴിവസരം ഒരുക്കുമെന്നും വെല്‍ഷ് ആരോഗ്യ മന്ത്രി അറിയിച്ചു.

സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും പുതിയ അവസരങ്ങള്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ സഹകരണ സാധ്യതയുളള മേഖലകള്‍ കണ്ടെത്താനും തീരുമാനമായി. ചര്‍ച്ചയില്‍ ആഗോളതലത്തിലെ റിക്രൂട്ട്മെന്റ് സാധ്യതകളും കേരളത്തിന്റെ മനുഷ്യവിഭവശേഷിയുടെ സാധ്യതകളും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി വിശദീകരിച്ചു.ചടങ്ങില്‍ വെയില്‍സിലെ നഴ്‌സിംഗ് ഓഫീസര്‍ ഗില്ലിയന്‍ നൈറ്റു, ഗവണ്‍മെന്റ് പ്രതിനിധികളായ ഇന്ത്യന്‍ ഓഫീസ് മേധാവി മിച്ച് തിയേക്കര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിയോണ്‍ തോമസ്, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ മനോജ്.ടി, അസി. മാനേജര്‍മാരായ രതീഷ്, പ്രവീണ്‍ തുടങ്ങിയവരും പങ്കെടുത്തു. വെല്‍ഷ് പ്രതിനിധിസംഘം 2 ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജും നഴ്സിങ് കോളേജും സന്ദര്‍ശിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!