Section

malabari-logo-mobile

ആരോഗ്യ മന്ത്രി വീണാ ജോർജ് നാളെ മലപ്പുറം ജില്ലയിൽ

HIGHLIGHTS : ardram arogyam Tomorrow in Malappuram district; Minister Veena George will visit hospitals in Malappuram district

‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 20 ന് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 8 മണിക്ക് കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, 9 ന് അരീക്കോട് താലൂക്ക് ആശുപത്രി, 10 ന് നിലമ്പൂര്‍ ജില്ലാ ആശുപത്രി, 11 ന് വണ്ടൂര്‍ താലൂക്ക് ആശുപത്രി, 12.30 ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, ഉച്ചയ്ക്ക് 2.30 ന് മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, 3.45 ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി, 4.45 ന് പൊന്നാനി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, 6 മണിക്ക് തിരൂര്‍ ജില്ലാ ആശുപത്രി, 7 ന് തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്. ജില്ലയുടെ അവലോകന യോഗം മറ്റൊരു ദിവസം നടക്കും. എം.എല്‍.എ.മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടാകും.

കഴിഞ്ഞ ഒന്‍പതാം തീയതിയാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട് ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഒന്നാംഘട്ട സന്ദര്‍ശനം നടത്തി. ജീവനക്കാരുമായും രോഗികളുമായും പൊതുജനങ്ങളുമായും ജനപ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തി സത്വര നടപടികള്‍ സ്വീകരിക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു.

sameeksha-malabarinews

ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യപ്പെടുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!