കരിപ്പൂരില്‍ വിമാനമിറങ്ങിയവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത് മൂന്ന് പേര്‍ക്ക്

മലപ്പുറം: ദുബൈയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ പ്രവാസികളുടെ ആദ്യസംഘത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ മൂന്ന് പേര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്.

വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി. നടക്കാന്‍ പ്രയാസമുള്ള കാസര്‍കോട് സ്വദേശിയായ വനിതയെ താല്‍ക്കാലികമായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാററിയിട്ടുണ്ട്.

ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും താമസിയാതെ സ്വദേശത്തേക്ക് മടക്കി അയക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top