
ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം സ്ത്രീകളിലെ ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കളക്ടറേറ്റിലെ വനിതാ ജീവനക്കാര്‍ക്ക് ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ്സ് നല്‍കി. ജില്ല ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ലാസ്സ് ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.
തുടക്കത്തിലേയുള്ള രോഗ നിര്‍ണയമാണ് ക്യാന്‍സര്‍ ചികിത്സയില്‍ ഏറ്റവും പ്രധാനമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. ഭൂരിഭാഗം സ്ത്രീകളിലേക്ക് രോഗത്തെപ്പറ്റിയുള്ള അറിവുകള്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്ലാസ്സില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ ചുറ്റിലുമുള്ള മറ്റ് സ്ത്രീകളുമായും പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി മാര്‍ച്ച് ആദ്യ വാരം മൂന്ന് ദിവസത്തെ സ്‌ക്രീനിംഗ് ജില്ല ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്തനാര്‍ബുദം, ഗര്‍ഭാശയഗള ക്യാന്‍സര്‍ വിഷയങ്ങളില്‍ ഡബ്ല്യു ആന്‍ഡ് സി ജൂനിയര്‍ കണ്‍സള്‍റ്റന്റ് ഡോ അനീന ഷാനവാസ്, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി അര്‍ച്ചന എന്നിവര്‍ ക്ലാസ്സെടുത്തു. എഡീഷണല്‍ ഡിഎംഒ ഡോ. എ പി ദിനേശ് കുമാര്‍, ജില്ലാ എഡ്യുക്കേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ ഭവില തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




