HIGHLIGHTS : Health insurance mandatory for workers in the UAE
മനാമ : യുഎഇയിലെ സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ജനുവരി ഒന്നുമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. നിലവില്‍ അബുദാബിയിലും ദുബായിലും നിലവിലുള്ള പദ്ധതി ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുകയാണ്.
സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് പുതുവര്‍ഷംമുതല്‍ റസിഡന്‍സി പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനും ഇന്‍ഷുറന്‍സ് വേണം. 2024 ജനുവരി ഒന്നിനുമുമ്പ് നല്‍കിയ വര്‍ക്ക് പെര്‍മിറ്റുള്ളവര്‍ക്ക് നിര്‍ബന്ധമല്ല.
തൊഴിലുടമകള്‍ക്കും കമ്പനികള്‍ക്കും പുതിയ ഇന്‍ഷുറന്‍സ് പാക്കേജ് ദുബായ് കെയര്‍ നെറ്റ്വര്‍ക്ക് വഴിയോ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നോ വാങ്ങാം. രണ്ട് വര്‍ഷത്തേക്ക് സാധുതയുണ്ടാകും. വിസ റദ്ദാക്കിയാല്‍ രണ്ടാം വര്‍ഷ പ്രീമിയം തിരികെ ലഭിക്കും. അടിസ്ഥാന ഇന്‍ഷുറന്‍സ് പാക്കേജിന് പ്രതിവര്‍ഷം 320 ദിര്‍ഹമാകും ചെലവ്. ഒന്നുമുതല്‍ 64 വരെ പ്രായമുള്ളവര്‍ അംഗമാകാം. അതിന് മുകളില്‍ പ്രായമുള്ളവര്‍ സമീപകാല മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം അപേക്ഷിക്കണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു