HIGHLIGHTS : PSC notification for 109 posts
തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പിഎസ്‌സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ ഓഡിറ്റര്‍, ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ തുടങ്ങി 109 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഈ മാസം 31ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ അപേക്ഷിക്കാം.
ത?ദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍, മരാമത്ത് വകുപ്പില്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍, കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, വിവിധ വകുപ്പുകളില്‍ എല്‍ഡിവി/ എച്ഡിവി ഡ്രൈവര്‍ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകള്‍.
ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ കെഎഎസിന്റെ രണ്ടാമത്തെ വിജ്ഞാപനം പിഎസ്‌സി തയ്യാറാക്കിയിട്ടില്ല. ഡിസംബര്‍ 31നകം വിജ്ഞാപനം വന്നില്ലെങ്കില്‍ പ്രായപരിധി പിന്നിടുന്നവര്‍ക്കു അവസരം നഷ്ടപ്പെടും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു