താനൂരില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎം കൗണ്ടര്‍ പൊളിച്ച നിലയില്‍

താനൂര്‍: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎം കൗണ്ടര്‍ പൊളിച്ച നിലയില്‍
കണ്ടെത്തി. കൗണ്ടറിന്റെ മുന്‍ഭാഗമാണ് പൊളിച്ചിട്ടുള്ളത്. എന്നാല്‍ പണം
നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

താനൂര്‍ തെയ്യാല റോഡ് ജംഗ്ഷനില്‍ അപ്പാട ടവ്വറില്‍ സ്ഥാപിച്ചിട്ടുള്ള എ
ഡിഎം കൗണ്ടറാണ് പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ചിട്ടുള്ളത്.

മലപ്പുറത്ത് നിന്നും വിരലടയാള വിദ്ഗ്ദരും, താനൂര്‍ സി ഐ. ജീവന്‍
ജോര്‍ജിന്റെ നിര്‍ദ്ദേശകാരം താനൂര്‍ എസ് ഐ. ശ്രീജിത്ത് സ്ഥലം പരിശോധന
നടത്തി. എടിഎം കൗണ്ടറിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവിയും സമീപ
ഭാഗങ്ങളിലുള്ള സി സി ടി വികളും പരിശോധിച്ച് അന്വേഷണം ശക്തമാക്കുമെന്ന്
അറിയിച്ചു.

Share news
error: Content is protected !!
Scroll to Top