ഗാനരചയിതാവ് ബിച്ചു തിരുമല(80)അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അദേഹം ചികിത്സയിലായിരുന്നു.

സഹസംവിധായകനായി സിനിമാരംഗത്തെത്തിയ അദേഹം പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനുവേണ്ടി ‘ബ്രഹ്മമുഹൂര്‍ത്തം ‘എന്നു തുടങ്ങുന്ന ഗാനം എഴുതിയാണ് തുടക്കം. എന്നാല്‍ ആചിത്രം റിലിസായിരുന്നില്ല. പിന്നീട് മധു നിര്‍മ്മിച്ച ‘അക്കല്‍ദാമ’യാണ് അദേഹം ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നാനൂറിലധികം സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ ബിച്ചുതിരുമല രചിച്ചിട്ടുണ്ട്. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും അടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ അദേഹം രചിച്ചിട്ടുണ്ട്.

1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്‍നായരുടെയും മകനായാണ് ബി ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമല ജനിച്ചത്.

ഭാര്യ: പ്രസന്ന. മകന്‍:സുമന്‍. സോഹദരങ്ങള്‍:പിന്നണി ഗായിക സുശീലാദേവി, സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍.

Share news
error: Content is protected !!
Scroll to Top