കഞ്ചാവുമായി യുവാവ് പരപ്പനങ്ങാടിയില്‍ എക്‌സൈസ് പിടിയില്‍

പരപ്പനങ്ങാടി: 420 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ചെറമംഗലം സ്വദേശി ആലസംപാട്ട് വീട്ടില്‍ റഷീദ്(39)ആണ് പിടിയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ ചിറമംഗലം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

ചിറമംഗലം റെയില്‍വേ ഗേറ്റ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വ്യാപകമായി കഞ്ചാവ് ചില്ലറവില്‍പ്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. ഈ ഭാഗത്ത് റെയിലിന് ഇരുവശത്തുമുള്ള ചാമ്പ്രകളില്‍ ഉച്ചസമയത്തുള്‍പ്പെടെ സാമൂഹ്യവിരുദ്ധരുടെയും കഞ്ചാവ് വില്‍പ്പനക്കാരുടെയും വിളയാട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു.

റെയ്ഡില്‍ പ്രവന്റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍ കെ, വുമണ്‍ എക്‌സൈസ് ഓഫീസര്‍ ലിഷ പിഎം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, അരുണ്‍, വിനീഷ് എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top