വള്ളിക്കുന്നില്‍ ശക്തമായ മഴയില്‍ മരം കടപുഴകി റോഡിലേക്ക് വീണു

വള്ളിക്കുന്ന്: അരിയല്ലൂരില്‍ മരം കടപുഴകി റോഡിലേക്ക് വീണു. മരം വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ച്‌സമയം തടസപ്പെട്ടു. ട്രോമാകെയര്‍ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മരം റോഡില്‍ നിന്നും മുറിച്ചു നീക്കി. തുടര്‍ന്നാണ് ഇതുവഴിയുള്ള ഗാതാഗതം പൂര്‍വ്വസ്ഥതിയിലായത്.

ഇന്ന് വൈകീട്ടോടെയാണ് ശക്തമായ മഴയില്‍ റോഡരികിലെ മരം റോഡിലേക്ക് വീണത്.

വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പലയിടിങ്ങളിലും തെങ്ങുള്‍പ്പെടെയുള്ള മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top