മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം;ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെ കേസ്

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെ കേസെടുത്തു.

പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനം നടന്ന ദിവസം മഅദനിയുടെ ചിത്രം വെച്ച് അപകീര്‍ത്തികരമായ പരാമര്‍ശം പ്രചരിപ്പിച്ചതിനാണ് കേസ്.

കളമശേരി സ്‌ഫോടനത്തില്‍ നാലുപേരാണ് മരിച്ചത്. രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top