താനൂരില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ട്രെയിന്‍ തട്ടി മധ്യവയസ്‌ക്കന് പരിക്ക്

താനൂര്‍: താനൂര്‍ തെയ്യാല റോഡ് റെയില്‍വെ ഗേറ്റിന് സമീപം റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ട്രെയിന്‍ തട്ടി മധ്യവയസ്‌കന് പരിക്ക്.
ചൊവ്വാഴ്ച വൈകിട്ട് 6.45 നായിരുന്നു സംഭവം. അപ്പാട സ്വദേശി ചെറിയേരി ആലിക്കുട്ടി എന്ന കോയക്കാണ് പരിക്കേറ്റത്.

അപകടം സംഭവിച്ചയുടന്‍ തിരൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Share news
error: Content is protected !!
Scroll to Top