കാഞ്ഞങ്ങാട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ അബ്ദുള്‍ സലാം (18), ഷെരീഫ് (38), ആഷിര്‍ (25), അയൂബ് പി.എച്ച് (45), പി.മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
മുദ്രാവാക്യം വിളിച്ച വ്യക്തി ഉള്‍പ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മണിപ്പുര്‍ ഐക്യദാര്‍ഢ്യറാലിയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച
റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.
വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ
സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ പ്രവര്‍ത്തകന്‍
അബ്ദുല്‍ സലാമിനെയാണ് പുറത്താക്കിയത്. ഇയാളെ അടക്കമാണ് അറസ്റ്റ്
ചെയ്തിരിക്കുന്നത്. ബി.ജെ.പി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്തിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായും മതസൗഹാര്‍ദത്തിന് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെയും സംഘടനയില്‍ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




