Section

malabari-logo-mobile

മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രി

HIGHLIGHTS : ദില്ലി: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഘട്ടാറിനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്‌ച ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാന...

khattarദില്ലി: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഘട്ടാറിനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്‌ച ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനമായത്‌. ജാട്ട്‌ ഇതര സമുദായത്തില്‍ നിന്നുള്ള ആളെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന്‌ ബിജെപിയുടെ ഉന്നത നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

കര്‍ണാലില്‍ നിന്നുള്ള നിയമസഭാ അംഗമാണ്‌ മനോഹര്‍ ലാല്‍. ആദ്യമയാണ്‌ ഖട്ടാര്‍ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌.

sameeksha-malabarinews

അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീളുകയാണ്‌. ദീപാവലിക്ക്‌ ശേഷം മാത്രമെ ചര്‍ച്ചകള്‍ നടത്തുകയൊള്ളുവെന്ന്‌ രാഷ്ട്രീയ നിരീക്ഷകരായ രാജ്‌നാഥ്‌ സിംഗും ജെ പി നദ്ദയും അറിയിച്ചു. അതിനാല്‍ നേതാക്കളുടെ മുംബൈയിലേക്കുള്ള യാത്രകള്‍ മാറ്റിവെച്ചു. ശിവസേന നിലപാടെടുക്കാത്ത സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്‌. സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസ്‌, പങ്കജ്‌ മുണ്ടെ, ഏകനാഥ്‌ ഗഡ്‌സെ എന്നിവരുടെ പേരുകളാണ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്നത്‌.

സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ശിവസേനയുമായി സഖ്യം ഉണ്ടാക്കണോ അതോ എന്‍സിപിയുടെ പിന്തുണ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ബിജെപി ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല.

അതേസമയം സര്‍ക്കാറിന്റെ ഭാഗമാകാനില്ലെന്നും പുറമെ നിന്നുള്ള പിന്തുണ മാത്രമേ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുകയുള്ളു വെന്നും എന്‍സിപി നേതാവ്‌ ശരത്‌ പവാര്‍ വ്യക്തമാക്കി. സുസ്ഥിര ഭരണത്തിനു വേണ്ടിയാണ്‌ ബിജെപിയെ പിന്തുണയ്‌ക്കുന്നതെന്നാണ്‌ പവാറിന്റെ ന്യായീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!