Section

malabari-logo-mobile

തീവണ്ടിയില്‍ സ്‌ത്രീയെ തീകൊളുത്തിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

HIGHLIGHTS : കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട എക്‌സിക്യുട്ടീവ്‌ എക്‌സ്‌പ്രസ്സില്‍ വെച്ച്‌ സ്‌ത്രീയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയുടെ രേഖാചിത്രം പൊലീസ്‌ പുറത...

Untitled-1 copyകണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട എക്‌സിക്യുട്ടീവ്‌ എക്‌സ്‌പ്രസ്സില്‍ വെച്ച്‌ സ്‌ത്രീയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയുടെ രേഖാചിത്രം പൊലീസ്‌ പുറത്തുവിട്ടു. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി പാത്തു എന്ന ഫാത്തിമ (45) ആണ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ വച്ച്‌ മരിച്ചത്‌.

മെലിഞ്ഞ ശരീരപ്രകൃതമുള്ള 25 നും 30 ഇടയില്‍ പ്രായമുള്ള യുവാവാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌. സംഭവ ദിവസം ഫാത്തിമയും ഈ യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നവെന്നും പറയുന്നു. ഇതുപ്രകാരം റെയില്‍വെ ജീവനക്കാര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്‌ രേഖാ ചിത്രം തയ്യാറാക്കിയിരിക്കുന്നത്‌.

sameeksha-malabarinews

ഫാത്തിമയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!