ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു

ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു. ഹാര്‍ദിക് സോണിയ ഗാന്ധിക്കെഴുതിയ രാജിക്കത്ത് സമര്‍പ്പിച്ചു. ട്വിറ്ററിലൂടെയാണ് തന്റെ രാജി പ്രഖ്യാപനം അദ്ദേഹം അറിയിച്ചത്. ”എന്റെ തീരുമാനം കൂടെയുള്ളവരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.” ഗുജറാത്തിനായി ഇനിയുള്ള കാലം പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദിക് ട്വീറ്റ് ചെയ്തു.

ഹാര്‍ദിക് ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് എന്ന വിലാസം നീക്കിയിരുന്നു. ഗുജറാത്ത് കോണ്‍ഗ്രസില്‍ തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലെത്തുന്നത്. ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് മറ്റൊരു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹാര്‍ദിക്കിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്.

Share news
error: Content is protected !!
Scroll to Top